കൊളംബോ സ്ഫോടന പരമ്പര: ചാവേറുകളിൽ സ്ത്രീയും ഉൾപ്പെട്ടതായി റിപ്പോർട്ട്

By Sooraj Surendran .24 04 2019

imran-azhar

 

 

കൊളംബോ: മനുഷ്യ മനസാക്ഷിയെ നടുക്കിയ കൊളംബോ സ്ഫോടന പരമ്പര നടത്തിയ ചാവേറുകളിൽ ഒരു സ്ത്രീയും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45ന് മൂന്ന് പള്ളികളിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്. സ്‌ഫോടനത്തിൽ 359ലേറെ പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടത്തിയ ചാവേറുകളിൽ ഒരു സ്ത്രീ ഉൾപ്പെട്ടിരുന്നതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജൈവര്‍ധനയാണ് അറിയിച്ചത്. ആക്രമണത്തിൽ അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു. ശ്രീലങ്കയിൽ ആക്രമണം നടക്കാൻ സാധ്യതയുള്ളതായി ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായി ശ്രീലങ്കൻ പ്രധാനമന്ത്രി റാണിൽ‌ വിക്രമസിംഗെ പറഞ്ഞു. വേണ്ട രീതിയിൽ മുൻകരുതലുകളെടുക്കാത്തതാണ് വലിയ അപകടത്തിന് കാരണമായത്.

OTHER SECTIONS