പരീക്ഷ എഴുതാന്‍ പോയ യുവതി വീടിനു സമീപം തലയ്ക്കു വെട്ടേറ്റ നിലയില്‍; സംഭവം പാലായില്‍; ദുരൂഹതയുണ്ടെന്ന് പൊലീസ്

By Web Desk.08 04 2021

imran-azhar


പാലാ: പരീക്ഷയെഴുതുന്നതിന് പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതി വഴിയില്‍ തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍.

 

പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. ഗുരുതരാവസ്ഥയില്‍ റ്റിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു.

 

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു സംഭവം.

 

എറണാകുളത്ത് പരീക്ഷയെഴുതാന്‍ പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

 

അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്.

 

പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.

 

 

 

OTHER SECTIONS