കിടക്ക പങ്കിട്ടാൽ വായ്പ നൽകാമെന്ന് ബാങ്ക് മാനേജർ; യുവതി മാനേജരെ ചൂലുകൊണ്ടടിച്ചു

By Sooraj Surendran.16 10 2018

imran-azhar

 

 

ബെംഗളൂരു: കർണാടകയിൽ യുവതിയോട് ബാങ്ക് മാനേജർ മോശമായി പെരുമാറി. കർണാടകയിലെ ദേവനഗരിയിലാണ് സംഭവം ഉണ്ടായത്. വായ്പയുടെ ആവശ്യങ്ങൾക്കായാണ് യുവതി ബാങ്ക് മാനേജരെ കാണുന്നത്. എന്നാൽ വായ്പ അനുവദിക്കണമെങ്കിൽ തന്റെ കൂടെ കിടക്ക പങ്കിടണമെന്നായിരുന്നു മാനേജർ യുവതിയോടാവശ്യപ്പെട്ടത്. സംഭവത്തിൽ പ്രകോപിതയായ യുവതി മാനേജരെ മർദിക്കുകയായിരുന്നു. ചൂലുകൊണ്ടും ചെരുപ്പുകൊണ്ടുമായിരുന്നു മർദ്ദനം. ബാങ്കിൽ നിന്നും വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷമായിരുന്നു മർദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയ്ക്ക് ഇതാണ് യഥാർത്ഥ മി ടൂ എന്നാണ് പലരും കമന്റ് ചെയ്തത്.

OTHER SECTIONS