കോവിഡ് മുക്തയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി; പരാതിയുമായി യുവതി

By Web Desk.17 10 2020

imran-azhar

 

 

കൊച്ചി: കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ കോവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. കോവിഡ് മുക്തയായി, ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിട്ടും ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഇതോടെ പെരുവഴിയിലായത്. കൊവിഡ് സാഹചര്യം തുടരുന്നതിനാൽ ഓഫീസ് പ്രവർത്തിക്കുന്നില്ല. നിലവിൽ സഹപ്രവർത്തകയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് യുവതി. സെപ്റ്റംബർ 31നാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബർ 7നാണ് യുവതി രോഗമുക്തി നേടിയത്. തുടർന്ന് നിരീക്ഷണ കാലാവധിയും പൂർത്തിയാക്കിയിരുന്നു. എന്നിരുന്നാലും യുവതിയെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നാണ് ഹോസ്റ്റൽ അധികൃതരുടെ നിലപാട്. സംഭവത്തിൽ പോലീസ് ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

 

OTHER SECTIONS