ഫോൺ ചെയ്യുന്നതിനിടയിൽ പാമ്പുകളുടെ മുകളിൽ ഇരുന്നു; യുവതിക്ക് ദാരുണാന്ത്യം

By Chithra.12 09 2019

imran-azhar

 

ഗൊരഖ്‌പൂർ : ഭർത്താവിന് ഫോൺ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകൾക്ക് മുകളിൽ ഇരുന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഉത്തർ പ്രദേശ് ഗൊരഖ്‌പൂരിൽ ജയ്‌സിംഗിന്റെ ഭാര്യ ഗീതയാണ് പാമ്പുകടിയേറ്റ് മരിച്ചത്.

 

തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനോട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ ഗീത മുറിയിലേക്ക് വന്നു. ഈ സമയം രണ്ട് പാമ്പുകൾ കട്ടിലിൽ കയറിയിരുന്നു. ഇതറിയാതെ ഗീത കട്ടിലിൽ ഇരിക്കുകയും പാമ്പ് ഗീതയെ കൊത്തുകയും ചെയ്തു.

 

അബോധാവസ്ഥയിലായ ഗീതയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീട്ടുകാർ പിന്നീട് നടത്തിയ തെരച്ചിലിലാണ് പാമ്പുകൾ കട്ടിലിൽ ഇരിക്കുന്നത് കണ്ടത്.

OTHER SECTIONS