സർക്കാർ വാഹനങ്ങളിൽ ഡ്രൈവറായി ഇനി മുതൽ വനിതകളും

By Sooraj Surendran.22 08 2019

imran-azhar

 

 

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ഡ്രൈവറായി ഇനി മുതൽ വനിതകളെയും നിയമിക്കാൻ തീരുമാനം. നിലവിലുള്ള നിയമനചട്ടങ്ങൾ ഭേദഗതിചെയ്യാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഡ്രൈവര്‍ തസ്‍തികയിലേക്ക് പിഎസ്‍സി അപേക്ഷ ക്ഷണിക്കുമ്പോള്‍ വനിതകള്‍ക്കും അപേക്ഷിക്കാം. കെഎസ്ആർടിസിയിലും വനിതാ ഡ്രൈവർമാരെ നിയമിച്ചിരുന്നു. സാമൂഹികനീതിവകുപ്പിന്‍റെ നിർദേശമാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. ഫയര്‍ ഫോഴ്‍സിൽ വനിതകൾക്കായി ഒരുവിഭാഗം രൂപീകരിക്കാനും തീരുമാനിച്ചു.

 

OTHER SECTIONS