By sisira.07 04 2021
മകന്റെ വിവാഹത്തിനാണ് മകന്റെ വധു തന്റെ സ്വന്തം മകളാണെന്ന ഞെട്ടിക്കുന്ന സത്യം അമ്മ അറിഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് ആ അമ്മ അത് കേട്ടത്.
ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് സംഭവം നടന്നത്. മകന്റെ വധുവിന്റെ കയ്യിൽ കണ്ട മറുകാണ് അമ്മയിൽ കൂടുതൽ സംശയം ഉണ്ടാക്കിയത്.
തനിക്ക് നഷ്ടപ്പെട്ട മകളുടെ കയ്യിലും ഇത് പോലെ സമാനമായ മറുക് ഉണ്ടായിരുന്നു. കയ്യിൽ കണ്ട മറുക് കണ്ടിട്ട് അമ്മ പെൺകുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചു.
ഈ പെൺകുട്ടിയെ ഇരുപത് വർഷം മുമ്പ് ദത്തെടുത്ത് വളർത്തിയതാണെന്ന് അവർ അമ്മയോട് പറഞ്ഞു.
റോഡിനരികിൽ ഒറ്റയ്ക്ക് കണ്ട പെൺകുഞ്ഞിനെ ഇവർ എടുത്ത് വളർത്തുകയായിരുന്നു. ഈ സംഭവം കേട്ട് പെൺകുട്ടിയും അമ്മയും പൊട്ടിക്കരഞ്ഞു.
യഥാർത്ഥ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും മകൾ പറഞ്ഞു.
തന്റെ സ്വന്തം സഹോദരനെ വിവാഹം കഴിയ്ക്കേണ്ടിവന്നല്ലോ എന്നതായിരുന്നു പെൺകുട്ടിയുടെ സങ്കടം.
എന്നാൽ അവിടെയും ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റ് നടന്നു. ഇവരുടെ വിവാഹത്തിൽ അമ്മയ്ക്ക് എതിർപ്പില്ല.
കാരണം താൻ ദത്തെടുത്ത മകനെയാണ് മകൾ വിവാഹം ചെയ്തതെന്ന് അമ്മ പറഞ്ഞു. അങ്ങനെ എല്ലാം ശുഭമായിത്തന്നെ നടന്നു.