ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

ഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല എക്‌സറേ കവലക്ക് സമീപം ലാഥെല്ല വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്നിരുന്ന തണ്ണീര്‍മുക്കം കാളികുളം റാംമോഹന്റെ ഭാര്യ രാജി (45) ആണ് മരിച്ചത്.

author-image
Web Desk
New Update
ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

ചേര്‍ത്തല: നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചേര്‍ത്തല എക്‌സറേ കവലക്ക് സമീപം ലാഥെല്ല വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്നിരുന്ന തണ്ണീര്‍മുക്കം കാളികുളം റാംമോഹന്റെ ഭാര്യ രാജി (45) ആണ് മരിച്ചത്.

രാത്രി കടയടച്ച് വീട്ടിലേക്കു പോയ രാജി കടയിലേക്ക് വീണ്ടും തിരികെ വരികയായിരുന്നു. ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാംമോഹന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍

ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി.

റാംമോഹന്‍ മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. ബാംഗ്ലൂരിയില്‍ വിദ്യാര്‍ഥിയായ മീര ഏകമകളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്ന് ചേര്‍ത്തല പോലീസ്

അറിയിച്ചു.

kerala police alappuzha suicide