വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

By online desk.16 02 2020

imran-azhar

 

ഗാസിയാബാദ്: വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ ആയ പൊലീസുകാരിയാണ് മരിച്ചതെന്നും എസ്പി മനീഷ് മിശ്ര പറഞ്ഞു.

 

സ്ട്രിംഗ് ഉപയോഗിച്ചാണ് വനിതാ പൊലീസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ബീഹാറില്‍ നിന്ന് മരിച്ച കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന ഭാര്യയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളില്‍ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സംഭവം പൊലീസിനെ അറിയിക്കുകയും കൊലപാതകം നടത്തിയ മകളെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

 

 

OTHER SECTIONS