യോഗയ്ക്കിടെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും വീണു: യുവതി ഗുരുതരാവസ്ഥയില്‍

By Neha C N.28 08 2019

imran-azhar

 

 

മെക്‌സികോ: യോഗയ്ക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ 23-കാരിയായ യുവതി ഗുരുതരാവസ്ഥയില്‍. വടക്കുകിഴക്കന്‍ മെക്സിക്കനിലെ ന്യൂവയിലാണ് സംഭവം. ബാല്‍ക്കണിയില്‍ നിന്നും യോഗ ചെയ്യവെ ആറാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മെക്സിക്കോയിലെ കോളേജ് വിദ്യാര്‍ത്ഥിയായ അലക്സ തെരേസാസ എന്ന യുവതിക്കാണ് പരിക്കേറ്റത്.

 


ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ബാല്‍ക്കണിയില്‍ നിന്നും അലക്‌സ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അലക്‌സയുടെ രണ്ടു കാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും കഴുത്തിനു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കിനെ തുടര്‍ന്ന് ഇവരെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മൂന്നുവര്‍ഷത്തേയ്ക്കിനി അലക്‌സയ്ക്ക് നടക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

OTHER SECTIONS