മരുന്ന് വാങ്ങാന്‍ പോയ യുവതിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു

By anju.16 04 2019

imran-azhar


മുസഫര്‍നഗര്‍: മരുന്നുവാങ്ങാനായി അമ്മയോടൊപ്പം പോയ ഇരുപത്തിരണ്ടുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാക്രൗലി എന്ന ഗ്രാമത്തിലാണ് സംഭവം.

 

അമ്മയോടൊപ്പം മരുന്ന് വാങ്ങാനായി പോയ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയി കരിമ്പിന്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

പ്രതികളിലൊരാളായ ദില്‍ഷാദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ജിതേന്ദ്ര കുമാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS