കാമുകനെ വീഡിയോ കോള്‍ ചെയ്തു, അപരിചിത ഫോണെടുത്തു: വീടിന് തീവെച്ച് കാമുകി

By Priya.24 11 2022

imran-azhar

 

ടെക്‌സാസ്: പുരുഷ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അപരിചിതയായ യുവതി ഫോണെടുത്തതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കാമുകന്റെ വീടിന് തീവെച്ച യുവതി യുഎസില്‍ അറസ്റ്റില്‍.23 കാരിയായ സെനയ്ഡ മേരി സോട്ടോ ആണ് അറസ്റ്റിലായത്.

 

പുലര്‍ച്ചെ 2 മണിക്ക് പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതിന് ശേഷമാണ് യുവതി വീടിന് തീ വെച്ചത് എന്നാണ് കേസ്. ഇക്കാര്യം ബെക്‌സാര്‍ കൗണ്ടി ഷെറീഫിന്റെ ഓഫിസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

 

'ഒരു വിഡിയോ കോള്‍ ആപ്പിലൂടെ സെനയ്ഡ മേരി സോട്ടോ പുരുഷ സുഹൃത്തിനെ വിളിച്ചപ്പോഴാണ്, അപരിചിതയായ യുവതി ഫോണെടുത്തത്. ഇതില്‍ കുപിതയായ യുവതി പുലര്‍ച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തി തീയിടുകയായിരുന്നു. അതേസമയം, പുരുഷ സുഹൃത്തിന്റെ ബന്ധുവായിരുന്നു ഫോണെടുത്ത യുവതി' പൊലീസ് വിശദീകരിച്ചു.

 

വീഡിയോകോളിനു തൊട്ടുപിന്നാലെ പുലര്‍ച്ചെ 2 മണിക്ക് പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. ഇവര്‍ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല.

 

തുടര്‍ന്ന് യുവതി ഇയാളെ വീഡിയോ കോള്‍ ചെയ്തു. ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോള്‍ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

 

 

 

OTHER SECTIONS