By online desk .29 11 2020
സിങ്കപ്പുർ: ഗര്‍ഭിണിയായിരിക്കെ കോവിഡ്-19 ബാധിച്ച യുവതി ജന്മം നല്കിയ കുഞ്ഞിന്റെ ശരീരത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരാമെന്ന വിഷയത്തില്‍ തുടരുന്ന പഠനത്തിന് പുതിയ വഴികൾ തുറക്കുകയാണിത്.
മാര്‍ച്ചില്‍ കോവിഡ് ബാധിതയായ സെലിന് നിഗ്-ചാന് കുഞ്ഞിന് ജന്മം നല്‍കിയത് ഈ മാസമാണ്. ജനിച്ചയുടനെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് രോഗമില്ല എന്ന കാര്യം സ്ഥിരീകരിച്ചു. പക്ഷെ കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി. സെലിന്റെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് ആന്റിബോഡികള്‍ എത്തിച്ചേര്‍ന്നതാവാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തു ന്നത്.