യു.പിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 4 പേര്‍ അറസ്റ്റില്‍

By anju.21 04 2019

imran-azhar

യു.പിയില്‍ 23കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുര്‍കസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ജബേര്‍പൂര്‍ ഗ്രാമത്തിലാണ് ശനിയാഴ്ച സംഭവം നടന്നത്.

 

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാറില്‍ വന്ന നാലു പേര്‍ കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്. എസ്. പി വിരേന്ദ്രര്‍ സിംഗ് പറഞ്ഞു.

 

OTHER SECTIONS