കുടിവെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച് തര്‍ക്കം; സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചു

By mathew.16 07 2019

imran-azhar


അമരാവതി: പൊതു ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. പദ്മ (38) ആണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കടുത്ത ജലക്ഷാമം നേരിടുന്ന ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. സ്റ്റീല്‍ കുടംകൊണ്ടുള്ള അടിയേറ്റാണ് വീട്ടമ്മ മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കുടിവെള്ളം ശേഖരിക്കാന്‍ കാത്തു നിന്ന സ്ത്രീകളില്‍ ചിലര്‍ ക്യൂ തെറ്റിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പദ്മ ഇത് ചോദ്യം ചെയ്തതോടെ സ്ത്രീകള്‍ ചേരിതിരിഞ്ഞ് വാക്പോര് തുടങ്ങി. ഇതിനിടെ കുടംകൊണ്ട് തലയ്ക്കടിയേറ്റ പദ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതേതുടര്‍ന്ന് സുന്ദരമ്മ എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

OTHER SECTIONS