സൗമ്യയുടെ കൊലപാതകത്തിന് പിന്നിൽ വിവാഹാഭ്യർത്ഥന നിരസിച്ചത്

By Sooraj Surendran .16 06 2019

imran-azhar

 

 

ആലപ്പുഴ: വലിക്കുന്നത്ത് വനിതാ സിവിൽ പോലീസ് ഓഫീസറായ സൗമ്യയെ അജാസ് കൊലപ്പെടുത്തിയതിന് കാരണം വിവാഹാഭ്യർത്ഥന നിരസിച്ചത്. വിവാഹാഭ്യർത്ഥനയുമായി അജാസ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും സൗമ്യ ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. ഇതിന് മുൻപും അജാസ് സൗമ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി 'അമ്മ ഇന്ദിര പോലീസിനോട് പറഞ്ഞു. അജാസിൽനിന്ന് സൗമ്യ ഒന്നരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. എന്നാൽ ഇത് തിരികെ കൊടുത്തപ്പോൾ വാങ്ങാൻ പോലും അജാസ് കൂട്ടാക്കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സൗമ്യയുടെ ഭർത്താവിനെ അജാസ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ അമ്മ പറഞ്ഞു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണം എന്ന് പറഞ്ഞിരുന്നതായി മകനും പോലീസിൽ മൊഴി നൽകിയിരുന്നു.

OTHER SECTIONS