കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വിവസ്ത്രയായി പ്രതിഷേധിച്ച് യുവതി

By Priya.21 05 2022

imran-azhar

75ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ യുക്രെയിനില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളോടുള്ള പ്രതിഷേധിച്ച് യുവതി.റെഡ് കാര്‍പറ്റില്‍ വച്ച് താരങ്ങള്‍ക്കിടയില്‍ നിന്നാണ് തന്റെ വസ്ത്രം ഊരി മാറ്റി യുവതി പ്രതിഷേധിച്ചത്. 'ഞങ്ങളെ പീഡിപ്പിക്കുന്നത് നിര്‍ത്തൂ' എന്ന് ശരീരത്തില്‍ എഴുതിയാണ് യുവതി ഫ്രാന്‍സില്‍ നടക്കുന്ന ഫെസ്റ്റിവല്‍ വേദിയിലേയ്ക്ക് എത്തിയത്. യുക്രൈന്‍ പതാക ശരീരത്തില്‍ പെയിന്റ് ചെയ്തെത്തിയ യുവതി സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടയുന്നതിന് മുന്‍പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. വേദിയിലെത്തി അലറിവിളിച്ച് കരഞ്ഞ അജ്ഞാതയായ യുവതിയെ ഗാര്‍ഡുകള്‍ കറുത്ത കോട്ടണിയിച്ച ശേഷം അവിടെ നിന്ന് മാറ്റി.

 


റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ചെറിയ കുട്ടികളെ പോലും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി യുക്രൈന്‍ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. തന്റെ രാജ്യത്തെ സഹായിക്കണമെന്ന സെലെന്‍സ്‌കിയുടെ വീഡിയോ അഭ്യര്‍ത്ഥന ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.വേദിയുടെ അകത്തും പുറത്തുമായി നിരവധി സുരക്ഷാ ജീവനക്കാരാണ്ടായിരുന്നെങ്കിലും എങ്ങനെ ഇവര്‍ അകത്തുകയറി എന്നാണ് പലരും ചോദിക്കുന്നത്.

 

OTHER SECTIONS