ഐഎൻഎസ് വിശാഖപട്ടണത്തിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു

By Sooraj Surendran .21 06 2019

imran-azhar

 

 

ന്യൂ ഡൽഹി: മുംബൈ മസഗോൺ ഡോക്കിൽ നിർമാണത്തിലുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണയിൽ വൻ തീപിടിത്തം. തീപിടുത്തത്തിൽ ഒരാൾ മരിച്ചു. കപ്പലിലെ കരാർ ജീവനക്കാരനായ ബ്രജേഷ്കുമാറാണ് മരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കപ്പലിൽ തീപടർന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുദ്ധക്കപ്പലിന്റെ രണ്ടും മൂന്നും ഡെക്കുകളിലാണ് തീ പടർന്നത്. തീപിടുത്തത്തിൽ പരിക്കേറ്റ ബ്രജേഷ്കുമാർ മുംബൈ ജെജെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചതായാണ് വിവരം. ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ 2019 ഏപ്രിലില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് ലഫ്. കമാന്‍ഡര്‍ ഡിഎസ് ചൗഹാന്‍ മരിച്ചു.

OTHER SECTIONS