ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; വെള്ളി സ്വന്തമാക്കി ഇന്ത്യന്‍ താരം മഞ്ജു റാണി

By mathew.13 10 2019

imran-azhar

 

ഉലാന്‍-ഉല്‍ദെ (റഷ്യ): ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ മഞ്ജു റാണി. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയോട് തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

 

ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് പത്തൊന്‍പതുകാരിയായ മഞ്ജു. കഴിഞ്ഞ ദിവസം മുന്‍ ലോക ചാമ്പ്യന്‍ മേരി കോം വെങ്കലം നേടിയിരുന്നു. ജമുന ബൊറോ, ലവ്ലിന ബെഗോഹെയ്ന്‍ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ഇന്ത്യന്‍ വനിതാ ബോക്സര്‍മാര്‍.

 

OTHER SECTIONS