ഇന്ന് ക്രിസ്മസ്; സഭയുടെ വീഴ്ചകൾ വിശ്വാസികളെ ദൈവത്തിൽ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് മാർപ്പാപ്പ

By Chithra.25 12 2019

imran-azhar

 

ലോകനന്മയ്ക്കായി ലോകത്ത് പിറവികൊണ്ട ഉണ്ണിയേശുവിന്റെ ജന്മദിനമായ ഇന്ന് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. ലോകത്തെമ്പാടുമുള്ള പള്ളികളിൽ പ്രാർത്ഥനാ നിർഭരമായ മനസ്സുമായി വിശ്വാസികൾ പാതിരാകുർബാനയ്ക്കും മറ്റുമായി ദേവാലയങ്ങളിലേക്ക് ഒഴുകിയെത്തി.

 

മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കലുഷിതമായിരുന്ന ഡൽഹിയിലെ വിവിധ പള്ളികളിലും മലയാളികൾ ക്രിസ്മസ് ആഘോഷിക്കുന്നുണ്ട്.

 

സഭയിൽ നടന്ന വീഴ്ചകൾ വിശ്വാസികളെ ദൈവത്തിൽ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിൽ നടന്ന പാതിരാക്കുർബാനയ്ക്ക് നേതൃത്വം നൽകുന്നതിനിടയിലാണ് മാർപ്പാപ്പ കഴിഞ്ഞ വർഷങ്ങളിൽ വൈദികർക്ക് നേരെയുണ്ടായ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് പരാമർശിച്ചത്. മാർപ്പാപ്പ ഇന്ന് ക്രിസ്മസ് സന്ദേശം നൽകും.

OTHER SECTIONS