ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഒന്നര കോടിയിലേക്ക്

By online desk .17 07 2020

imran-azhar

 


ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നു . ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം ഒന്നര കോടിയിലേക്കടുക്കുന്നു. ലോകത്താകെ 13,943,809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . കൂടാതെ 592,628 പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. അതേസമയം 8,276,887 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.


കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ അവിടെ മുപ്പത്തിയാറു ലക്ഷം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് .കൂടാതെ ഇതുവരെ 141,118 പേർ മരിക്കുകയും ചെയ്തു. കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ് . ബ്രസീലിൽ ഇതുവരെ 2,014,738 പേർക്കാണ് കോവിഡ് ബാധിച്ചത്. 76,822 മരണങ്ങളും സംഭവിച്ചു.

OTHER SECTIONS