ലോക സംഗീത-യോഗ ദിനാഘോഷം ഭാരത് ഭവനിൽ

By Sooraj Surendran .21 06 2019

imran-azhar

 

 

അന്താരാഷ്ട്ര യോഗ-സംഗീത ദിനാഘോഷങ്ങള്‍ക്ക് ഭാരത് ഭവന്‍ വേദിയൊരുക്കുന്നു. നാളെ ലോക സംഗീത ദിനത്തിന്റെ ഭാഗമായി ഭാരത് ഭവന്‍ അലൈന്‍സ് ഫ്രാന്‍സേസിന്റെ സഹകരണത്തില്‍ വൈകുന്നേരം 5.30 ന് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തില്‍ തകര മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊപ്പം സംഗീതഭാരതിലെയും, ജി. ദേവരാജന്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമി ദേവരാഗപുരത്തിലെയും, ആലപ്പുഴ ശ്രീകുമാര്‍ ഫൗണ്ടേഷനിലെയും സംഗീത പ്രതിഭകളും സംഗീത വിരുന്നൊരുക്കാന്‍ അരങ്ങിലെത്തും. ജനങ്ങളിലേക്ക് സംഗീത സന്ദേശവും പാടാന്‍ ഒരു വേദിയുമായി 5 മണിക്കൂര്‍ പ്രത്യേക ശൈലിയിലുള്ള സംഗീത വിരുന്നാണ് ഭാരത് ഭവനും അലൈന്‍സ് ഫ്രാന്‍സൈസും ചേര്‍ന്ന് ഒരുക്കുന്നത്.

OTHER SECTIONS