എസ് എ ടി ആശുപത്രിയിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന നിരോധിച്ചു

By praveen prasannan.18 Jul, 2017

imran-azhar

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയുടെ മുന്‍വശത്തെ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നില്‍ ചന്ദനത്തിരി, വിളക്ക്, മെഴുകുതിരി എന്നിവ കത്തിക്കുന്നതും ആളുകള്‍ കൂടി തിരക്കുണ്ടാക്കുന്നതും നിരോധിച്ചു. ഈ പ്രതിമയ്ക്ക് ദൈവിക പരിവേഷമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇതൊരു ശില്‍പം മാത്രമാണെന്ന് നിര്‍മ്മാണം നടത്തിയ ശില്‍പി രാജേന്ദ്രനും പറഞ്ഞു. പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥന പതിവായതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

മെഡിക്കല്‍ കോളേജിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് ശില്‍പി ആര്യനാട് രാജേന്ദ്രന്‍. ആശുപത്രിയുടെ സൌന്ദര്യവത്കരണത്തിന്‍റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശരീര ഭാഗങ്ങള്‍ വരച്ച് കൊടുക്കുന്ന ആര്‍ട്ടിസ്റ്റിക് മോഡുലര്‍ ആയിരുന്നു രാജേന്ദ്രന്‍. അമ്മയും കുഞ്ഞും പ്രതിമയ്ക്ക് പുറമെ പതിനാലോളം പഠന വിഷയമല്ലാത്ത പ്രതിമകള്‍ മെഡിക്കല്‍ കോളേജ് കാന്പസിലും മ്യൂസിയത്തിലുമായി രാജേന്ദ്രന്‍ നിര്‍മ്മിച്ചു.

അമ്മയും കുഞ്ഞും പ്രതിമയുടെ നിര്‍മ്മാണം 1990ലാണ് തുടങ്ങിയത്. ഏഴ് മാസം കൊണ്ട് പൂര്‍ത്തിയായി. പ്രതിമ 1990 ശിശുദിനത്തിലാണ് അനാച്ഛാദനം ചെയ്തത്. നിര്‍മ്മാണ ചെലവ് 25000 രൂപയായിരുന്നു.

OTHER SECTIONS