ജിഷ്ണുവിന്‍റെ ശരീരത്തിലെ മുറിവുകള്‍ മരിക്കും മുന്പ് ഉണ്ടായിരുന്നത്

By praveen prasannan.20 Jan, 2017

imran-azhar

പാലക്കാട്: പാന്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടെ ശരീരത്തിലെ മുറിവുകള്‍ മരിക്കുന്നതിന് മുന്പുണ്ടായിരുന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നാല് മുറിവുകളാണുണ്ടായിരുന്നത്.

ഇതില്‍ കഴുത്തിലെ മുറിവ് തൂങ്ങിമരിച്ചപ്പോള്‍ ഉണ്ടായതാണ്. മുഖത്ത് മൂന്ന് മുറിവുകളാണുണ്ടായിരുന്നത്. മൂക്കിന്‍റെ പാലത്തില്‍ മുറിവുണ്ടായിരുന്നു. കീഴ്ചുണ്ടിലും മേല്‍ചുണ്ടിലും മുരിവുണ്ടായിരുന്നു.

തൂങ്ങി മരണം തന്നെയാണുണ്ടായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പി ജി വിദ്യാര്‍ത്ഥി ഡോ ജെറി ജോസഫാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുള്ളത്.

എന്നാല്‍ തൂങ്ങിമരണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ഹാജരാക്കിയിട്ടില്ല. ജിഷ്ണു ക്രൂര പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്.