'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു', കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകന്റെ വീട്ടിൽ റീത്ത് വെച്ച് ഭീഷണി

By Sooraj Surendran.19 09 2020

imran-azhar

 

 

കണ്ണൂർ: കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകനും, അഴിക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ റൈഷാദിന്റെ വീട്ടിൽ റീത്ത് വെച്ച് ഭീഷണി. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ശനിയാഴ്ച പുലർച്ചയോടെ പള്ളിക്കുന്നിലെ വീട്ടുമുറ്റത്താണ് 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നെഴുതിയ റീത്ത് കണ്ടത്. വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആദരാഞ്ജലി അര്‍പ്പിച്ചുള്ള ഡിവൈഎഫ്‌ഐയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അജ്ഞാതർ തകർത്തിരുന്നു. ഇതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ആരോപിച്ച് സംഘർഷ സാധ്യത നിൽക്കുകയാണ് പ്രദേശത്ത്. ഇതിന് പിന്നാലെയാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള റീത്തും സ്ഥാപിച്ചിരിക്കുന്നത്.

 

OTHER SECTIONS