യമുന കരകവിഞ്ഞു; തീരപ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു

By priya.14 08 2022

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പലയിടങ്ങളിലും യമുന നദി കരകവിഞ്ഞു. കൃഷിയിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തീരപ്രദേശത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. മൂവായിരത്തോളം ആളുകളാണ് ഡല്‍ഹി- നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ റോഡരികില്‍ നിസ്സഹായരായി നില്‍ക്കുന്നത്.  കൃഷിയും കാലിവളര്‍ത്തലുമായി ജീവിക്കുന്നവരാണ് കൂടുതലും.


പാകമായിട്ടില്ലെങ്കിലും വിളകള്‍ പറിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുകയാണ് കര്‍ഷകര്‍. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ കഴിയിത്തതുകൊണ്ട് മയൂര്‍ വിഹാറില്‍ റോഡരികില്‍ ടെന്റുകള്‍ കെട്ടി നല്‍കുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

 

ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍നിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി.

 

 

OTHER SECTIONS