ജഡ്ജിമാരുടെ ആരോപണം ഗുരുതരം , അന്വേഷണം വേണം : യശ്വന്ത് സിന്‍ഹ

By sruthy sajeev .13 Jan, 2018

imran-azhar


ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ജഡ്ജിമാരുടെ
പരസ്യ പ്രതികരണം വന്നതോടെ കോടതിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമലെ്‌ളന്നും ക്രമവിരുദ്ധമായി ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പെ്പടുത്തിയത് അന്വേഷിക്കണമെന്നും യശ്വന്ത്
സിന്‍ഹ ആവശ്യപെ്പട്ടു.
സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റീസ് ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോ
ക്കൂര്‍ എന്നിവര്‍ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമലെ്‌ളന്നും കീഴ്വഴക്കമനുസരിച്ചല്‌ള സുപ്രീംകോടതിയുടെ
പ്രവര്‍ത്തനം നടക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചിരുന്നു.

 

OTHER SECTIONS