By Anju N P.15 11 2018
ന്യൂഡല്‍ഹി : ശബരിമല വിഷയത്തിലെ പ്രശ്നപരിഹാര ശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കോണ്‍ഗ്രസ് വര്‍ഗ്ഗീയ നിലപാടാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വര്‍ഗീയ വികാരം ഇളക്കി മുതലെടുക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ കോടതി വിധിക്കൊപ്പമാണ്. ചെറിയൊരു വിഭാഗമാണ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. മുത്തലാഖ് ഓര്‍ഡിനന്‍സിനെ അനുകൂലിക്കുന്ന ബിജെപി ശബരിമല വിധിയെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്നും യെച്ചൂരി വ്യക്തമാക്കി.