മന്ത്രിസഭാ യോഗത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി യെദ്യൂരപ്പ

By BINDU PP .17 May, 2018

imran-azhar

 

 

 

ബംഗളുരു: കർണാടക മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക് ശേഷം ജനപ്രിയ തീരുമാനവുമായി ബിഎസ് യെദ്യൂരപ്പ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം യെദ്യൂരപ്പ സര്‍ക്കാര്‍ കൈക്കൊണ്ടു. ഇന്ന് രാവിലെയാണ് ബിഎസ് യെദ്യൂരപ്പ കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നത്. ആ വാഗ്ദാനമാണ് ആദ്യമന്ത്രസഭാ യോഗത്തില്‍ തന്നെ യെദ്യൂരപ്പ നടപ്പിലാക്കിയിരിക്കുന്നത്.സംസ്ഥാനത്തെ കര്‍ഷകരോടുള്ള പാര്‍ട്ടിയുടെയും തന്റെയും പ്രതിബദ്ധത വെളിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സത്യപ്രതിജ്ഞാ ചടങ്ങുമുതല്‍ യെദ്യൂരപ്പ കൈക്കൊണ്ടത്. കര്‍ഷകനാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. പച്ചഷാള്‍ പുതച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതും. ഇതും താന്‍ കര്‍ഷകരുടെ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടുന്നതിനായിരുന്നു എന്നാണ് വിലയിരുത്തല്‍.

OTHER SECTIONS