സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, തൃശ്ശൂരില്‍ ബ്ലൂ അലേര്‍ട്ട്

By online desk .04 07 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

അതേസമയം,ശക്തമായ മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇപ്പോള്‍ 417 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്. 418 മീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ്് എത്തിയാല്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിക്കും. വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിനു ശേഷമേ ചാലക്കുടി പുഴയിലേയ്ക്ക് വെള്ളം ഒഴുക്കൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

OTHER SECTIONS