യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം;നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

By anju.27 03 2019

imran-azhar


സനാ: യെമനില്‍ ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴുമരണം. നാലു കുട്ടികളും സംഭവത്തില്‍ മരിച്ചിട്ടുണ്ട്.സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി കിതാഫ് ആശുപത്രിയിലാണ് ആക്രമണമുണ്ടായത്.

 

'സേവ് ദ ചില്‍ഡ്രന്‍' എന്ന മനുഷ്യാവകാശ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ഇത്. ആശുപത്രിക്ക് 50 മീറ്റര്‍ സമീപത്തായാണ് മിസൈലുകള്‍ വന്നുവീണതെന്ന് സേവ് ദ ചില്‍ഡ്രന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

OTHER SECTIONS