ഹരിവരാസനത്തിൽ തെറ്റ് തിരുത്തി പാടാൻ തയ്യാറെന്ന് ; യേശുദാസ്

By BINDU PP.20 Dec, 2016

imran-azhar 

 

തിരുവനതപുരം : വിശ്രുതമായ ഹരിവരാസന കീർത്തനം ആലപിച്ചതിൽ തെറ്റുണ്ടെന്നും അയ്യപ്പൻറെ അനുഗ്രഹത്താൽ വീണ്ടും അവസരം ലഭിച്ചാൽ തിരുത്തിപ്പാടാൻ തയ്യാറെന്നും ഗായകൻ യോശുദാസ്. കലാകൗമുദി വാരികയ്ക്ക് നൽകിയ വിശദമായ കുടിക്കാഴച്ചയിലാണ് യോശുദാസ് ഇക്കാര്യം തുറന്നു പറഞ്ഞത്. മുപ്പതിലേറെ കൊല്ലങ്ങൾക്ക് മുൻപ് സിനിമയ്ക്ക് വേണ്ടി യേശുദാസ് ആലപിച്ചതാണ് ഹരിവരാസനം കീർത്തനം.

 

 

ഈ കീർത്തനത്തിൽ അരവി മർദ്ദനം എന്ന വാക്ക് അരി, വിമർദ്ദനം എന്നിങ്ങനെ പിരിച്ചാണ് പാടേണ്ടതെന്ന് യോശുദാസ് പറയുന്നു. നിലവിൽ ഒറ്റ വാക്കായി ആലപിച്ചിരിയ്ക്കുന്നതിനാൽ ശ്രോതാക്കൾക്ക് അരുവിമർദ്ദനം എന്ന് തോന്നും. അരി എന്ന ശത്രു , വിമർദ്ദനം എന്നാൽ നിഗ്രഹം. അയ്യപ്പൻറെ ശത്രു നിഗ്രഹമാണ് അർത്ഥമാക്കുന്നത്. ഈ കീർത്തനം ആരെഴുതി എന്ന കാര്യത്തിൽ തർക്കമുണ്ട്. സിനിമയ്ക്കുവേണ്ടി ദേവരാജൻമാസ്റ്ററാണ് വരികൾക്ക് ഈണം പകർന്നത്. അദ്ദേഹം പറഞ്ഞു തന്ന വരികളാണ് ആലപിച്ചത്. ചെന്നൈ അണ്ണാനഗർ അയ്യപ്പ ക്ഷേത്രത്തിലെ താന്ത്രിയാണ് തെറ്റ് ചുണ്ടി കാട്ടിയെത്തുന്നും യേശുദാസ് വെളിപ്പെടുത്തി. സിനിമയിലെ ഈ കീർത്തനം ഗാനം ശബരിമലയിൽ നട അടയ്ക്കുമ്പോൾ ആലപിക്കാൻ തുടങ്ങിയതോടെയാണ് ലക്ഷകണക്കിന് അയ്യപ്പ ഭക്തരിലൂടെ ലോകം മുഴുവൻ പരന്നത്. ഇത്തവണ ശബരിമല ദര്ശനം നടത്തിയപ്പോൾ തെറ്റ്തിരുത്തി ഹരിവരാസനം ആലപിച്ചു എന്നും യേശുദാസ് പറഞ്ഞു.

 

ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന നാലുവരി ആലപിച്ചികൊണ്ട് 1961 ലാണ് യേശുദാസ് ഗായകനായി സിനിമയിൽ എത്തുന്നത്. ജാതിഭേദത്തെപറ്റി ആലപിച്ച തനിക്ക് ജാതിയുടെ പേരിൽ തിക്താനുഭവമം ഉണ്ടായതും അഭിമുഖത്തിൽ യേശുദാസ് വെളിപ്പെടുത്തി. തൃപ്പൂണിത്തറ ആർ എൽ വി അക്കാഡമിയിൽ ഒരധ്യാപകൻ 'മാപ്പളേ ' എന്ന് വിളിച്ച നിത്യേന കളിയാക്കിയിട്ടുണ്ട്. മാപ്പിളയ്ക്ക് എവിടെ സംഗീതം എന്നായിരുന്നു അദ്ധ്യാപകന്റെ ചോദ്യം.

 

ചെമ്പൈ സ്വാമി തന്റെ വീട് സന്ദർശിച്ചതോടെ ജീവിതം മാറി മറിഞ്ഞു എന്നും യേശുദാസ് അഭിമുഖത്തിൽ പറയുന്നു. വീട്ടിലെത്തിയ ചെമ്പൈ പറഞ്ഞത് " പരസ്യമാക്കാൻ പറ്റാത്ത രഹസ്യമായിരുന്നു". ആ സമ്പത്തിനു ശേഷം എനിക്ക് വന്ന മാറ്റം വളരെ വലുതാണ്.

 

OTHER SECTIONS