എല്ലാ സാധാരണക്കാരിലേക്കും യോഗ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

By mathew.21 06 2019

imran-azhar


റാഞ്ചി: രാജ്യത്തെ സാധാരണക്കാര്‍ക്കിടയിലേക്കും യോഗ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് യോഗാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ആധുനിക യോഗയെ എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സാധാരണക്കാരുടെയും വീടുകളിലേയ്ക്ക് യോഗയെ എത്തിക്കണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റുമെന്നും കാരണം രോഗങ്ങളാല്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത് അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇന്ന് യോഗാ ദിനം ആചരിക്കുന്നുവെന്നും അവര്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായും മോദി പറഞ്ഞു. യോഗ നമ്മുടെ സംസ്‌കാരത്തിന്റെ സുപ്രധാനമായ ഭാഗമാണ്. യോഗാ ദിനത്തിന് പ്രാധാന്യം കൊടുത്ത മാധ്യമങ്ങള്‍ക്കും ഇതിന്റെ ഭാഗമായ ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നതായും മോദി വ്യക്തമാക്കി. യോഗയെ എല്ലാവരും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

OTHER SECTIONS