മ​ത​നി​ര​പേ​ക്ഷ​ത ഏ​റ്റ​വും വ​ലി​യ നു​ണ​യാ​ണെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

By BINDU PP .14 Nov, 2017

imran-azhar

 

 

 

റായ്പുർ: മതനിരപേക്ഷത ഏറ്റവും വലിയ നുണയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പ്രചരിപ്പിക്കുന്നവർ രാജ്യത്തോട് മാപ്പ് പറയണമെന്നും യോഗി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഛത്തീസ്ഗഡിലെ റായ്പുരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. സ്വാതന്ത്ര്യത്തിനു ശേഷം പറയപ്പെടുന്ന മതനിരപേക്ഷതയെന്ന വാക്ക് വലിയ നുണയാണ്. ഈ വാക്ക് ഉപയോഗിക്കുന്നവർ രാജ്യത്തോട് മാപ്പ് പറയണം. ഒരു വ്യവസ്ഥയ്ക്കും മതനിരപേക്ഷമാകാൻ കഴിയില്ലെന്നും യോഗി പറഞ്ഞു.എന്നാൽ യോഗിയുടെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തുവന്നു. മോദി സർക്കാരിനെ യോഗി രാമ രാജ്യവുമായി താരമ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ നുണയെന്ന് കപിൽ സിബൽ പറഞ്ഞു.

OTHER SECTIONS