കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു

By online desk .07 07 2020

imran-azhar

 

 

കൊല്ലം: കൊട്ടാരക്കരയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇതേ തുടർന്ന് സുഹൃത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നെത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മനോജ് മരണപ്പെട്ടത്.

 

OTHER SECTIONS