100 ഇൽ വിളിച്ചു പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റിൽ

By online desk .11 08 2020

imran-azhar

 

നോയിഡ: അത്യാവശ്യ സേവനകൾക്കായുള്ള 100 നമ്പറിൽ വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെയാണ് 33 കാരനായ പ്രതിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. ഹപിയാന സ്വദേശിയായ ഹര്‍ഭജന്‍ സിംഗ് നോയിഡയിലെ സെക്ടര്‍ 66 ലാണ് താമസിച്ചിരുന്നത്. ഇദ്ദേഹം ലഹരിക്കടിമയാണെന്നാണ് നോയിഡ പോലീസ് വ്യക്തമാക്കുന്നത്.ലഹരി ഉപയോഗിച്ച് എമർജൻസി നമ്പറായ നൂറിൽ വിളിച്ചാണ് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി പ്പെടുത്തുകയായിരുന്നു ഇയാൾ.

 

അന്വേഷണത്തിൽ ഫോൺ നമ്പർ ട്രെയ്‌സ് ചെയ്തപ്പോഴാണ് ഹർഭജൻ സിങ്ങിലെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യസർവീസിനായുള്ള നമ്പർ ദുരുപയോഗം ചെയ്തതിനും ലഹരി ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തലിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്.

OTHER SECTIONS