സഹോദരിയുടെ വിവാഹത്തിന് വായ്പകിട്ടിയില്ല; തൃശൂരില്‍ യുവാവ് ജീവനൊടുക്കി

By RK.07 12 2021

imran-azhar

 

തൃശൂര്‍: സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് തൃശൂരില്‍ യുവാവ് ജീവനൊടുക്കി. ചെമ്പൂക്കാവ് കുണ്ടു വാറ സ്വദേശി പി.വി. വിപിന്‍ (26) ആണ് തൂങ്ങി മരിച്ചത്.

 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിപിന്റെ അച്ഛന്‍ അഞ്ചു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

 

നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്നു വിപിന്‍. നിലവില്‍ ജോലിയില്ല.

 

അമ്മയും സഹോദരിയും വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ ജ്വല്ലറിയില്‍ പോയ സമയത്തായിരുന്നു സംഭവം.

 

 

 

 

 

OTHER SECTIONS