ഐസൊലേഷൻ വാർഡാക്കാൻ തന്റെ പുതിയ വീട് നൽകാമെന്ന് യുവാവ്

By Sooraj Surendran.26 03 2020

imran-azhar

 

 

കൊച്ചി: സംസ്ഥാനത്ത് ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തന്റെ പുതിയ വീട് ഐസൊലേഷൻ വാർഡാക്കാൻ നല്കാൻ തയ്യാറാണെന്നറിയിച്ച് യുവാവ്. മൂന്നുകിടപ്പുമുറികളും എല്ലാവിധ സൗകര്യങ്ങളോളുംകൂടിയ വീടിന്റെ പാലുകാച്ചിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. കറുകപ്പാടത്ത് കെ.എസ്. ഫസലു റഹ്മാൻ ആണ് ഐസൊലേഷൻ വാർഡാക്കാനോ, അടിയന്തരസാഹചര്യത്തിൽ ജോലിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കോ വീട് നല്കാൻ തയ്യാറാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരാണ് ഫസലു റഹ്മാൻ. കൊടുങ്ങല്ലൂരിലെ കുടുബവീട്ടിലാണു താമസം. വീട് നൽകുന്നതോടൊപ്പം അന്തേവാസികൾക്കായി കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

 

OTHER SECTIONS