പാർവതിക്കെതിരെ അപവാദ പ്രചാരണം; യുവാവ് പിടിയിൽ

By Chithra.12 12 2019

imran-azhar

 

തിരുവനന്തപുരം : ചലച്ചിത്ര താരം പാർവതി തിരുവോത്തിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് രാജ്യാനന്തര ചലച്ചിത്ര മേളയ്‌ക്കിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

 

പാലക്കാട് സ്വദേശിയായ കിഷോറാണ് പിടിയിലായത്. കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്. പാർവതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ ഇയാൾ നടിയുടെ അച്ഛനും സഹോദരനും അയച്ചിരുന്നു.

 

പാർവതിയെക്കുറിച്ച് അത്യാവശ്യമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞ കിഷോർ നടി മാഫിയാ സംഘത്തിന്റെ കൈയിലാണെന്നും പ്രശ്നത്തിലാണെന്നും പറയുകയായിരുന്നു. പാർവതി ഇപ്പോൾ വിദേശത്താണെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ഇത് കള്ളമാണെന്നും താൻ പാർവതിയുടെ കാമുകനാണെന്നും ഇയാൾ അവകാശപ്പെട്ടു. ശല്യമായപ്പോൾ വീട്ടുകാർ ഇയാളുടെ സന്ദേശനങ്ങൾക്ക് മറുപടി നൽകാതായി. ഇതോടെ ഇയാൾ പാർവതിയുടെ കോഴിക്കോടുള്ള വീട്ടിലും എത്തിയിരുന്നു.

 

കിഷോർ മറ്റ് ചില കേസുകളിലും പ്രതിയായ ആളാണ്. പൊലീസ് പിടികൂടുമ്പോൾ താൻ അഭിഭാഷകനാണെന്നും സംവിധായകനെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

OTHER SECTIONS