മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ തലങ്ങും വിലങ്ങും വെട്ടി; സംഭവം വര്‍ക്കലയില്‍

By Web Desk.23 09 2022

imran-azhar

 

തിരുവനന്തപുരം: മകളുടെ ആണ്‍സുഹൃത്തിനെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വര്‍ക്കല സ്വദേശി ബാലുവിനാണ് വെട്ടേറ്റത്. പ്രതി ജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് വര്‍ക്കല ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം. ജയകുമാറും ബാലുവും അയല്‍വാസികളാണ്. ജയകുമാറിന്റെ മകളുമായി ബാലു ഇഷ്ടത്തിലുമാണ്.

 

സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ. ആയുധവുമായി എത്തിയ ബാലു ജയകുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ജയകുമാര്‍ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് തിരിച്ച് വെട്ടിയെന്നാണ് ജയകുമാറിന്റെ ഭാര്യ പറയുന്നത്.

 

വെട്ടേറ്റ ബാലുവിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

 

 

 

OTHER SECTIONS