യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎം ഭീകരതയ്ക്ക് തെളിവെന്ന്: എ.കെ.ആന്‍റണി

By BINDU PP .13 Feb, 2018

imran-azhar

 

 

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ തെളിവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. ഭരണത്തിന്‍റെ തണലില്‍ സിപിഎം അക്രമം നടത്തുന്നത് പോലീസ് നോക്കി നില്‍ക്കുകയാണ്. അധികാരം ഉപയോഗിച്ച്‌ എന്ത് ചെയ്യാം എന്നാണ് സിപിഎം മനോഭാവം. കൊലപാത രാഷ്ട്രീയം എന്നത് സിപിഎമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞതാണ്. അവര്‍ അത് ഉപേക്ഷിക്കില്ല എന്നതിന്‍റെ തെളിവാണ് ഷുഹൈബിന്‍റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിയാത്ത പോലീസിന് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

OTHER SECTIONS