യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് കോവിഡ്

By online desk .21 09 2020

imran-azhar

 

ആലപ്പുഴ: യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസങ്ങളിൽ നടന്ന സർക്കാരിനെതിരായ വിവിധ സമരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോവണം. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന് സ്ഥിരീകരിച്ചത്. താനുമായി നാലഞ്ച് ദിവസങ്ങൾക്കിടെ സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

OTHER SECTIONS