തലസ്ഥാനത്ത് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

By mathew.22 07 2019

imran-azhar


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പോലീസും തിരിച്ച് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഗ്രനേഡും, കണ്ണീര്‍ വാതകവും, ലാത്തിച്ചാര്‍ജും പോലീസ് പ്രയോഗിക്കുകയും ചെയ്തു.

ജലപീരങ്കി ആദ്യം പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയിരുന്നില്ല. പിന്നീട് ഇവര്‍ പോലീസുമായി വീണ്ടും വാഗ്വാദത്തിലേര്‍പ്പെട്ടതോടെയാണ് ലാത്തി ചാര്‍ജ് നടത്തിയത്. ഇതിനിടെ ചില പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായി പോലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിക്കുകയുമായിരുന്നു.

നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.

 

OTHER SECTIONS