കോഴിക്കോട് പൊലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു

By praveen prasannan.18 Nov, 2017

imran-azhar

 

മുക്കം: പൊലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. മുക്കത്താണ് സംഭവം.

കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസല്‍ റഹ്മാനാണ് മരിച്ചത്. ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തിരുന്നയാളാണ് ഫസല്‍.

പൊലീസ് ഫസലിനെ പിന്‍തുടരുകയായിരുന്നെന്നും അറസ്റ്റ് ഭയന്നാണ് പുഴയില്‍ ചാടിയതെന്നും സമരസമിതി ആരോപിച്ചു. എന്നാല്‍ മണല്‍ വാരല്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ഇയാള്‍ നദിയില്‍ ചാടിയതെന്നാണ് പൊലീസ് ഭാഷ്യം.

കൊച്ചി~ മംഗലാപുരം വാതകക്കുഴലിനെതിരെ ഉള്ള സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിലൂടെ കടന്നു പോകുന്ന പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചിരിക്കുന്നത്.

OTHER SECTIONS