മദ്യലഹരിയിൽ വാക്കേറ്റം, തുടർന്ന് സംഘർഷം, അവസാനം കൊലപാതകം

By Sooraj Surendran.08 11 2018

imran-azhar

 

 

കൽപ്പറ്റ: മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ടാപ്പിങ് തൊഴിലാളി സന്തോഷ്(30) ആണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ സുഹൃത്തായ ചെറുകുന്ന് ചക്കിൻതൊടിയിൽ രതീഷാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നതിന് മുൻപായി സന്തോഷും രതീഷും വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിൽവച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി, തുടർന്ന് രതീഷ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് സന്തോഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിലാണു സംഭവം. തൊഴിലുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപാണ് സന്തോഷ് വയനാട്ടിലെത്തിയത്. കൊലനടത്തിയ ശേഷം രതീഷ് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS