ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു; ഭര്‍ത്താവ് യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

By RK.22 11 2021

imran-azhar

 


തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു.

 

കാളിയാര്‍ തച്ചമറ്റത്തില്‍ അനുജിത്ത് (കൊച്ചമ്പിളി-21), സഹോദരന്‍ അഭിജിത്ത് (വല്യമ്പിളി-23), എറണാകുളം തൃക്കാരിയൂര്‍ തങ്കളം വാലയില്‍ ജിയോ (ജോണ്‍-33), മുതലക്കോടം പഴുക്കാക്കുളം പഴയരിയില്‍ അഷ്‌കര്‍ (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്.

 

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് അനുജിത്തിന്റെ ഭാര്യയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ വന്നത്. ഇരുപത്തിമൂന്നുകാരനാണ് ഇത് അയച്ചതെന്ന് പ്രതികള്‍ കണ്ടെത്തി.

 

വെള്ളിയാഴ്ച വൈകിട്ട് തൊടുപുഴയില്‍ ഇവര്‍ യുവാവിനെ കണ്ടു. ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ മര്‍ദിച്ചു. തുടര്‍ന്ന്, മണക്കാടെത്തിച്ച് അനുജിത്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവാവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ശനിയാഴ്ച രാവിലെ സംഘം യുവാവിനെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അശ്ലീല സന്ദേശം അയച്ചെന്ന പരാതിയും നല്‍കി. എന്നാല്‍, സംശയം തോന്നിയ പോലീസ്, പ്രതികളെ തടഞ്ഞുവച്ചു.

 

തുടര്‍ന്ന് പൊലീസ് യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പീഡനവിവരം യുവാവ് ഡോക്ടറോടും പറഞ്ഞു. പരിശോധിച്ചപ്പോള്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി കണ്ടെത്തി.

 

അശ്ലീലസന്ദേശം അയച്ചെന്ന പരാതിയില്‍ പീഡനത്തിനിരയായ യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

OTHER SECTIONS