പാക് ബന്ധമുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ്

By സൂരജ് സുരേന്ദ്രന്‍.21 12 2021

imran-azhar

 

 

ന്യൂ ഡൽഹി: ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പാക് ബന്ധമുള്ള 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം.

 

ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

 

ഈ 20 യൂട്യൂബ് ചാനലുകളിലും, രണ്ട് വെബ്സൈറ്റുകളിലും കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവ ഉള്‍പ്പെട്ട കണ്ടന്റുകള്‍ തെറ്റായാണ് വ്യാഖ്യാനിക്കപ്പെടാറുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കാർഷിക വിഷയങ്ങളിൽ അനാവശ്യ ഉള്ളടക്കം സൃഷ്ടിച്ചുകൊണ്ട് മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചുവെന്നും കേന്ദ്രം പറയുന്നു.

 

OTHER SECTIONS