വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്ക് കൊടിയ മർദ്ദനം

By Sooraj S.17 Jun, 2018

imran-azhar

 

 

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലാണ് സംഭവം ഉണ്ടായത്. ബൈക്കിൽ പോകവേ വെള്ളം തെറിപ്പിച്ചു എന്നാരോപിച്ചാണ് യുവാക്കളായ ചെറുപ്പക്കാരെ റോഡിൽ തടഞ്ഞു നിർത്തി ഒരു സംഘം മർദിച്ചത്. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ തൗഫാന്‍,റഫീഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഘം വിവിധ വാഹനങ്ങളിലായി പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തൗഫാന്‍റെ കേള്‍വി ശക്തിക്ക് തകരാർ സംഭവിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. ഭയം മൂലമാണ് സംഭവം ഇതുവരെ പുറത്തു പറയാതിരുന്നതെന്നും എന്നാൽ ആക്രമണ ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസിന് പരാതി നൽകുമെന്നാണ് ഇവർ പറയുന്നത്.