യുവമോര്‍ച്ച പ്രാദേശിക നേതാവ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

By Avani Chandra.24 01 2022

imran-azhar

 

പാലക്കാട്: കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

കഴിഞ്ഞ ദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി യുവമോര്‍ച്ചയുടെ സജീവഭാരവാഹിയായിരുന്നു സന്ദീപ്.

 

OTHER SECTIONS