സൊമാറ്റോ ഊബര്‍ ഈറ്റ്സിനെ വാങ്ങി 350 മില്യണ്‍ ഡോളറിനാണ് ഊബര്‍ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുത്തത്

By online desk.21 01 2020

imran-azhar

 

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായസൊമാറ്റോ ഊബര്‍ ഈറ്റ്സിനെ വാങ്ങി. 350 മില്യണ്‍ ഡോളറിനാണ് ഊബര്‍ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുത്തത്. സൊമാറ്റോ 10 ശതമാനം ഓഹരി ഊബറിന് നല്‍കും. 2017ലാണ് ഊബര്‍ ടെക്നോളജീസ് ഭക്ഷ്യവിതരണ ബിസിനസ്സായ ഊബര്‍ ഈറ്റ്സ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഊബര്‍ ഈറ്റ്‌സ് ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ചൊവ്വാഴ്ച മുതല്‍ സൊമാറ്റോ പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് കമ്ബനി അറിയിച്ചു.

 

 

zomato uber eats

 

 

 

നേരിട്ടുള്ള റെസ്റ്റോറന്റുകള്‍, ഡെലിവറി, ഊബര്‍ ഈറ്റ്‌സ് ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.ഇന്ത്യയില്‍ 41 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഊബര്‍ ഈറ്റ്‌സിനെ ഏറ്റെടുത്തുകൊണ്ടുള്ള കരാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ഒപ്പുവെച്ചത്ഊബറിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയലിന്റെ പ്രതികരമം ഇങ്ങനെ- ' 500റോളം നഗരങ്ങളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രമുഖ ഭക്ഷ്യ വിതരണ കമ്ബനിയുടെ ഇന്ത്യയിലെ വിഭാഗത്തെ എറ്റെടുക്കാനായതില്‍ അഭിമാനിക്കുന്നു. ഈ നടപടി ഭക്ഷണ വിതരണ മേഖലയില്‍ തങ്ങളുടെ സ്ഥാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും,'

അതേസമയം, ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ മാത്രമാണ് സൊമാറ്റോയ്ക്ക് കൈമാറിയിട്ടുള്ളത്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിലും ശ്രീലങ്കയിലും ഊബര്‍ ഈറ്റ്‌സ് തുടര്‍ന്നും പ്രവര്‍ത്തിക്കും.
ഭക്ഷ്യ വിതരണ വിപണിയില്‍ രാജ്യത്തുണ്ടായിരുന്ന കടുത്ത മത്സരമാണ് ഇന്ത്യ ഊബര്‍ ഈറ്റ്‌സിനെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞത്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്ബനികള്‍ക്ക് പിന്നിലായിരുന്നു ഇന്ത്യയില്‍ ഊബര്‍ ഈറ്റ്‌സിന്റ് സ്ഥാനംഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും റെസ്റ്റോറന്റുകള്‍, ഡെലിവറി പങ്കാളികള്‍, ഉപയോക്താക്കള്‍ എന്നിവര്‍ക്ക് നേരിട്ട് സൊമാറ്റോയിലേക്ക് ബന്ധപ്പെടാനാകുമെന്നനും കമ്ബനി അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഊബര്‍ ഈറ്റ്സ് ആപ്ലിക്കേഷനില്‍ ഇതിനോടകം ചേര്‍ത്തിട്ടുണ്ട്.

 

 

OTHER SECTIONS